മാധ്യമ പ്രവർത്തകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് കെയുഡബ്ല്യുജെ തൃശൂർ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തക പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, മാധ്യമ മേഖലയിൽ മിനിമം വേതനം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ആവശ്യപ്പെട്ടു.
പ്രസ്ക്ലബ് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി കിരൺ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വിനീത മുഖ്യ പ്രഭാഷണം നടത്തി. മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ് സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് ഒ രാധിക അധ്യക്ഷയായി. സെക്രട്ടറി പോൾ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി ഗിരീഷ് കുമാർ കണക്ക് അവതരിപ്പിച്ചു.