ഒരു മൈക്കിനെ പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. യഥാരാജാ തദാ പ്രജാ എന്ന മട്ടിലാണ് സംസ്ഥാനത്തെ പൊലീസ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയനെ സുഖിപ്പിക്കാന്‍ എന്തും അവസരമാക്കുകയാണ് അവര്‍. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മൈക്ക് ഹൗളിംഗില്‍ കേസ് എടുത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു സുധാകരന്‍.
ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴുന്നതാണ് ഈ നടപടി. പ്രശ്‌നം പത്തു സെക്കന്റില്‍ പരിഹരിച്ചെന്ന് മൈക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കിയിരുന്നു.
പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ പങ്കെടുത്ത് പരിപാടികളില്‍ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും കേസ് എടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ പേരില്‍ കേസ് എടുത്തത് ഗൂഢ ഉദ്ദേശ്യത്തോടയൊണ്.
എല്ലാത്തിലും രാഷ്ട്രീയം കാണുന്ന സിപിഎമ്മിന്റെ രാഷ്ട്രീയാന്ധത ഇനിയെങ്കിലും അവസാനിപ്പിക്കണം. അസഹിഷ്ണുതയുടെ കൊടുമുടിയേറിയ പിണറായി വജയന്‍ ജനപ്രിയ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.