തലസ്ഥാന മാറ്റം: ബില്‍ പിന്‍വലിച്ചിട്ടില്ലെന്ന് ഹൈബി ഈഡന്‍

0

തലസ്ഥാന നഗരം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള തന്റെ സ്വകാര്യ ബില്‍ പിന്‍വലിച്ചിട്ടില്ലെന്ന് ഹൈബി ഈഡന്‍ എംപി. ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ അധികാരവും അവകാശവുമാണ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.

ബില്ലിനെ കുറിച്ച് പാര്‍ടി ചോദിച്ചാല്‍ മറുപടി നല്‍കും. പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യും. പാര്‍ടിയെ പ്രതിരോധത്തില്‍ ആക്കുന്ന ഒന്നും ചെയ്യില്ല.

അക്കാദമിക്കായ ചര്‍ച്ചയാണ് ഉയര്‍ത്തിയത്. പാര്‍ടിയിലെ സീനിയര്‍ അംഗങ്ങളുടെ രൂക്ഷമായ വിമര്‍ശനത്തിന് മറുപടി പറയുന്നില്ല. പാര്‍ടിയോട് ചോദിച്ചല്ല സാധാരണയായി സ്വകാര്യ ബില്ല് നല്‍കുന്നത്.

തന്റെ സ്വകാര്യ ബില്‍ ചോര്‍ത്തി വിവാദമുണ്ടാക്കിയതില്‍ ദുരൂഹതയുണ്ട്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തി വിവാദം ഉണ്ടാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കുന്ന കൊച്ചിക്ക് അര്‍ഹമായ സ്ഥാനം കിട്ടണമെന്നും ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.