തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി

0

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത തൃശൂര്‍ ജില്ലയിലെ നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി. 72 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് 5 ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ട്.

പ്രതിദിന വേതനം 1500 ആക്കണം എന്നതാണ് പ്രധാന അവശ്യം. ജില്ലയിലെ 28 സ്വകാര്യ ആശുപത്രികളിലാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 50 ശതമാനം വേതന വര്‍ധനവ് ഏര്‍പ്പെടുത്തിയ 5 ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കി. അമല, ജൂബിലി മെഡിക്കല്‍ കോളേജുകള്‍, സണ്‍, ദയ, വെസ്റ്റ്‌ഫോര്‍ട്ട് എന്നിവയിലാണ് വേതന വര്‍ധനവ് നടപ്പാക്കിയത്.

പണിമുടക്ക് നടക്കുന്ന ആശുപത്രികളില്‍ ഐസിയു അടക്കമുള്ള പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കും. പണിമുടക്ക് തടയാനാകില്ലെന്ന കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.