മണ്ണാര്‍ക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസില്‍ 14 പേര്‍ കുറ്റക്കാരെന്ന് മജിസ്‌ട്രേറ്റ് കോടതി. ഇവര്‍ക്കെതിരെയുള്ള ശിക്ഷ നാളെ വിധിക്കും. രണ്ട് പേരെ വെറുതെ വിട്ടിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ നരഹത്യാക്കുറ്റം തെളിഞ്ഞിട്ടുണ്ട്. നാലും പതിനാലും പ്രതികളെയാണ് വെറുതെ വിട്ടത്. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി ഷംസുദ്ദീന്‍, അഞ്ചാംപ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബുബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാംപ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താംപ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവരാണ് കുറ്റക്കാര്‍.
13 പ്രതികള്‍ക്കെതിരെ നരഹത്യാകുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. 16ാം പ്രതി മുനീറിനെതിരെ ബലപ്രയോഗ കുറ്റമാണ്. ഐപിസി 352 വകുപ്പ് പ്രകാരം മൂന്ന് മാസം തടവും 500 രൂപ പിഴയും ചുമത്താവുന്നതാണ് ഈ കുറ്റം.