ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നു നിർമിച്ചു മനു സുധാകരൻ സംവിധാനം ചെയ്യുന്ന ‘ബൂമറാങ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ഫെബ്രുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു”.
സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡൈൻ ഡേവിഡ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ,നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.