HomeIndiaഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയും ശിക്ഷ, പൊലീസിനെ തടഞ്ഞത് രാഗേഷ്

ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയും ശിക്ഷ, പൊലീസിനെ തടഞ്ഞത് രാഗേഷ്

ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഐപിസി 124 പ്രകാരമാണ് ഈ ശിക്ഷ. കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമവും തടയാനുള്ള നീക്കവും നടന്നിട്ട് കെ കെ രാഗേഷ് പൊലീസിനെ തടയുകയായിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ് രാഗേഷ്.

അന്നവിടെ പ്രതിഷേധിച്ചത് കേരളത്തിലെ ആളുകളല്ല. ജാമിയ, ജെഎൻയു, അലിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. എവിടെ നിന്നാണ് പ്ലക്കാഡുകൾ ഇത്രപ്പെട്ടെന്ന് ലഭിച്ചത്. 5 മിനിറ്റു കൊണ്ട് പ്ലക്കാർഡുകൾ ഉണ്ടാക്കാൻ കഴിയുമോ. നൂറോളം പ്ലക്കാർഡുകളാണ് അന്നവിടെ എത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് നടപ്പാക്കിയത്. രാഗേഷിനും അതിൽ പങ്കുണ്ട്.

എന്തുകൊണ്ടാണ് അന്ന് പൊലീസ് ചുമതല നിർവഹിക്കുകയായിരുന്നത്. സ്റ്റേജിൽ തന്നോടൊപ്പം ഇരുന്ന കെ കെ രാഗേഷ് താഴേക്കിറങ്ങി ചെന്നാണ് പൊലീസിനെ തടഞ്ഞത്. ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ല. പൊലീസ് സ്വമേധയാ കേസെടുക്കണമായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം അവരെ സർക്കാരിലെ ഉന്നതർ തടയുകയായിരുന്നുവെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആരെങ്കിലും മൈക്ക് നീട്ടിയാൽ ഗവർണർ സംസാരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിങ്ങൾക്ക് അത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ. എന്താണ് നിങ്ങൾ അതിനോട് പ്രതികരിക്കാത്തത്. കടക്കൂ പുറത്ത് എന്നു പറഞ്ഞിട്ടും പ്രതികരണം ഉണ്ടായില്ല. ഞാനും പറയണോ ഇത്. ജനാധിപത്യ രീതിയാണോ ഇത്തരം ഭാഷകൾ. മോശം പെരുമാറ്റത്തിന് വിമാന കമ്പനി വിലക്ക് നേരിട്ടയാളാണ് എൽഡിഎഫ് കൺവീനർ. ഇതെല്ലാം പാർടി പരിശീലനമാണെന്നും ഗവർണർ പറഞ്ഞു.

Most Popular

Recent Comments