വിശ്വാസ വോട്ടിലും വിജയം

0

സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ പോലെ വിശ്വാസ വോട്ടെടുപ്പിലും വിജയിച്ച് മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ നേടിയാണ് ഷിന്‍ഡേ മന്ത്രിസഭയുടെ വിജയം. ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ഷിന്‍ഡേ-ബിജെപി സ്ഥാനാര്‍ഥിക്ക് 164 വോട്ട് ലഭിച്ചിരുന്നു.

നിയമസഭയില്‍ എന്ന പോലെ സുപ്രീംകോടതിയിലും ഉദ്ദവ് താക്കറെ പക്ഷത്തിന് വീണ്ടും തിരിച്ചടിയാണ്. ശിവസേന ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജൂലായ് 11ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചത്.