ഇന്ത്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച് കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ രാത്രി 7.30നായിരുന്നു സത്യപ്രതിജ്ഞ.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ഷിന്‍ഡേ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭയാണെന്ന് പ്രഖ്യാപിച്ച് ഫഡ്‌നാവിസ് ഏവരേയും ഞെട്ടിച്ചു.
സത്യപ്രതിജഞക്ക് ശേഷം ഉപമുഖ്യമന്ത്രിയാകണമെന്ന് ഫഡ്‌നാവിസിനോട് ഷിന്‍ഡേ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുത്തിട്ടില്ല.
ഓട്ടോ ഡ്രൈവറായിരുന്ന ഏകനാഥ് ഷിന്‍ഡേ 1980ലാണ് ശിവസേന പ്രവര്‍ത്തനം തുടങ്ങുന്നത്. 2004 മുതല്‍ തുടര്‍ച്ചയായി എംഎല്‍എയായി. കഴിഞ്ഞ മന്ത്രിസഭയില്‍ നഗര വികസന മന്ത്രിയായിരുന്നു.





































