‘ട്രോജൻ’ മെയ്‌ 20ന് തീയേറ്ററുകളിലെത്തുന്നു

0

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും. സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്ന് നിർമ്മിച്ച്, സംവിധായകൻ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൽ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹകൻ്റെയും ക്രീയേറ്റീവ് സംവിധായകൻ്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ മാധവ് ആണ്.

ശബരീഷ് വർമ്മ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിചിരിക്കുന്നതും ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോൺ ആണ്. മനോരമ മ്യൂസിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി,ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡി ഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കല സംവിധാനം: സുഭാഷ് കരൺ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ