ഭാവിയില്‍ നമ്മുടെ പുത്തൂര്‍ എങ്ങനെയിരിക്കുമെന്ന് അറിയണോ.. എങ്കില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കൂ…. പുത്തൂരിന്റെ വികസന മനോഹാരിത എത്രത്തോളമെന്ന് നേരിട്ട് കണ്ടറിയാം. 23 കോടി 95 ലക്ഷം രൂപയുടെ പുത്തൂര്‍ സമഗ്ര വികസന മാതൃകയാണ് പൊതുമരാമത്ത് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കുട്ടനെല്ലൂര്‍ ബൈപ്പാസ് മുതല്‍ സുവോളജിക്കല്‍ പാര്‍ക്ക് പയ്യപ്പിള്ളിമൂല വരെയാണ് വികസനം ലക്ഷ്യം വെക്കുന്നത്. 3.7 കിലോമീറ്റര്‍ നീളത്തില്‍ 15 മീറ്റര്‍ വീതിയില്‍ റോഡിന്റെ ഇരു ഭാഗത്ത് നിന്നും സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിച്ചു വരികയാണ്. ചെമ്പൂക്കാവിലെ പുതിയ താലൂക്ക് കെട്ടിടത്തിന്റെ മാതൃകയും സ്റ്റാളിലുണ്ട്. ജില്ലയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ വിശദവിവരങ്ങളും പുതിയ റോഡുകളുടെ മാതൃകകളുമുണ്ട്.