വിത്തില്ലാത്ത നാരങ്ങ വിളയിയ്ക്കാൻ കേരള പോലീസ് അക്കാദമി

0

വിത്തില്ലാത്ത നാരങ്ങ വിളയുന്ന 250 ചെറുനാരകം തൈകൾ കേരള പോലീസ് അക്കാദമി കാമ്പസിൽ നട്ടു. ഗുജറാത്ത് ഗാന്ധി നഗറിലെ ബാലതാരു നേഴ്സറിയിൽ നിന്ന് കൊണ്ടുവന്ന തൈകളാണ് അക്കാദമി കാമ്പസ് വളപ്പിൽ നട്ടത്. എ.ഡി.ജി.പി ട്രെയിനിംഗ് & ഡയറക്ടർ കേരള പോലീസ് അക്കാദമി ശ്രീ. ബലറാം കുമാർ ഉപാധ്യായ ഐ.പി.എസ് അക്കാദമി മെയിൻ ഗേറ്റിനു സമീപം വെച്ച് ആദ്യ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

ഗുജറാത്തിലെ ഹിതേന്ദ്രപാട്ടീൽ എന്ന കൃഷി വിദഗ്ദൻ ഗവേഷണം നടത്തി ശാസ്ത്രീയമായി വികസിപ്പിച്ച ഇനമാണിത്. ഐ.ജി.പി ട്രയിനിംഗ് ശ്രീ. സേതുരാമൻ ഐ.പി.എസ് മുൻകൈ എടുത്താണ് വിത്തിലാത്ത നാരക തൈകൾ കൊണ്ടുവന്നിട്ടുള്ളത്. വർഷം മുഴുവൻ കായ്ഫലം തരുന്നതും, ഒരു വർഷം കൊണ്ട് കായ്ക്കുന്നതുമാണ് ഇവ. കീടബാധയെ ചെറുക്കാനുള്ള പ്രതിരോധശേഷി കൂടിയ ഇനം കൂടിയാണിത്.

പെട്ടെന്ന് പൂക്കുകയും, മറ്റു നാരങ്ങ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി പതിന്മടങ്ങ് കായ്ഫലം ലഭിയ്ക്കുകയും ചെയ്യും. ആന്റീ ഓക്സിഡുകളും, വൈറ്റമിൻ സിയും, ബിയും ധാരാളമുള്ള ഇനം കൂടിയാണിത്. പോഷകങ്ങൾ ധാരാളമുള്ളതിനാൽ ശരീര പ്രതിരോധ ശേഷി വർധിപ്പിയ്ക്കാനും, ആരോഗ്യ സംരക്ഷണത്തിനും ഗുണപ്രദമാണ്. ഏകീകൃത തണുത്തതും, ചൂടുള്ളതുമായ കാലാവസ്ഥയ്ക്ക് അനുയോജ്യ ഇനം കൂടിയായതിനാൽ തൈകൾ തഴച്ചു വളരാനും സാധ്യത കൂടുതലാണ്.

വൃക്കയിലെ കല്ലുകൾ തടയാനും, ക്യാൻസർ ചികിത്സയ്ക്കും, ചർമ്മ ചികിത്സയക്കും, ഹൃദ്രോഗ സാധ്യത തടയാനും വിത്തിലാത്ത നാരങ്ങ ഉപയോഗപ്പെടുത്തുന്നുണ്ട്. മാർക്കറ്റിൽ വിലകൂടുതലുള്ളതും, ആവശ്യക്കാർ ഏറെ താത്പര്യപ്പെടുന്ന ഇനവും കൂടിയാണിത്. അക്കാദമിയിൽ വെച്ചു പിടിപ്പിച്ച തൈകളുടെ സംരക്ഷണത്തിന് ഡി.വൈ.എസ്.പി, അഡ്മിൻ രാകേഷ് പി.എസ് നേതൃത്വത്തിൽ വിവിധ പരിശീലനാർത്ഥികളുടെ സഹകരണത്തോടെ പ്രത്യേക ടീമിനെ നിശ്ചയിച്ച് തൈകളുടെ പരിചരണവും, പരിപാലനം ദിവസവും നടത്തുന്നു.