ബ്ലും ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിച്ച് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. ‘മാസ്ക്’ എന്ന ചിത്രത്തിന് ശേഷമുള്ള സുനിൽ ഹനീഫിൻ്റെ സംവിധാനത്തിലുള്ള ചിത്രമാണിത്. ചിത്രത്തിൽ അമൽ ഷാ, ഗോവിന്ദ് പൈ, മിനോൻ ഗൗരവ് മേനോൻ, മമിത ബൈജു എന്നിവർ പ്രധാനപെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.
‘മഞ്ഞു തുള്ളികൾ…’ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ ആണ്.വരികൾ എഴുതിയിരിക്കുന്നത് ബി.ഹരിനാരായണൻ ആണ്. നജീം അർഷാദിൻ്റെ ശബ്ദ മാധുരിയിലായാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിലെ അതുല്ല്യ നടൻ സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളുടെ കൂട്ടത്തിൽ കാണാം. ഇവരെ കൂടാതെ ജോണി ആന്റണി, സുരേഷ് കൃഷ്ണ,അലെന്‍സിയര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്‌സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് എന്നിവരും അഭിനയിക്കുന്നു. വിധു ശങ്കര്‍,വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫോറിൻ്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍: സൂരജ് ഇ.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്റ്റില്‍സ്: സിബി ചീരാന്‍, പി.ആർ.ഒ: പി.ശിവപ്രസാദ്, എ.എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.