ദേശീയ പണിമുടക്ക് ചലനമുണ്ടാക്കിയില്ല, കേരളത്തില്‍ പൂര്‍ണം

0

പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് രാജ്യത്ത് യാതൊരു ചലനവും ഉണ്ടാക്കിയില്ല. പതിവുപോലെ പണിമുടക്ക് സ്ഥിരമായ കേരളത്തില്‍ ബന്ദായി മാറി.

ഡല്‍ഹി. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളൊന്നും പണിമുടക്ക് അറിഞ്ഞതേയില്ല. കേരളം ഒഴികെ മറ്റെവിടെയും സമരം ചലനങ്ങള്‍ ഉണ്ടാക്കിയില്ല. രാജ്യം പതിവുപോലെ മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം ശക്തമായ കേരളത്തില്‍ പണിമുടക്ക് ബന്ദാക്കി മാറ്റി.

റോഡുകള്‍ ഉപരോധിച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ് സമരാനുകൂലികള്‍. പണിയെടുക്കാന്‍ വന്നവരെ കയ്യേറ്റം ചെയ്തും മര്‍ദിച്ചും തിരിച്ചയക്കുന്നുണ്ട്. അവശ്യ യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ അക്രമിക്കുന്നുണ്ട്. കണ്ണൂര്‍ അടക്കമുള്ള സിപിഎം കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ ടയറുകളിലെ കാറ്റഴിച്ച് വിട്ടും താക്കോല്‍ ഊരിയെടുത്തും അക്രമം നടത്തുന്നുണ്ട്. എല്ലായിടത്തും പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നു എന്ന പരാതി വ്യാപകമാണ്.

കിറ്റെക്‌സ് നിയന്ത്രണത്തിലുള്ള പള്ളിക്കര മേഖലകളില്‍ പതിവുപോലെ പണിമുടക്ക് ബാധിച്ചില്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.