കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തില്‍ ചരിത്രപ്രധാന വിധി പുറപ്പെടുവിച്ച് കര്‍ണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് മുസ്ലീം മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ല. ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ല ഹിജാബ് എന്നും കോടതി ഉത്തരവില്‍ പറയുന്നു.