HomeKeralaമാവിൻ തൈകൾ നട്ട് വനിതാ പോലീസ്

മാവിൻ തൈകൾ നട്ട് വനിതാ പോലീസ്

കേരള പോലീസ് അക്കാദമിയിൽ 44 വ്യത്യസ്ത തരം മാവിൻ തൈകൾ നട്ടും, സാംസ്കാരികസമ്മേളനവും, കലാപരിപാടികൾ നടത്തിയും അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. വനിതാ പോലീസ് സേനാംഗങ്ങളാണ് ഗുണമേന്മയുള്ള മാവിൻ തൈകൾ നട്ടത്.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ICAR) സസ്യ ജനിതക വിഭാഗം ദേശീയ ബ്യൂറോ (NBPGR) സഹകരണത്തോടെയാണ് മാവിൻ തൈകൾ സംഘടിപ്പിച്ച് നട്ടത്. നടീൽ ഉദ്ഘാടനവും വനിതാ ദിന സാംസ്കാരിക ചടങ്ങ് ഉദ്ഘാടവും ഐ ജി  പി വിജയൻ നിർവ്വഹിച്ചു.

തുടർന്ന് നടന്ന വനിതാ ദിനാചരണ പരിപാടിയിൽ ഐ.ജി ട്രയ്നിംഗ് കെ.സേതുരാമൻ അധ്യക്ഷനായി. കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർമാരായ മുഹമ്മദ് ആരീഫ് പി.എ, എൽ. സോളമൻ, നജീബ് എസ്, ഇൻഡോർ ഡി.വൈ.എസ്.പി ബാലൻ പി.ടി,  സയന്റിസ്റ്റുമാരായ ഡോ.ലത, ഡോ. സുമ എന്നിവർ  സംസാരിച്ചു.

Most Popular

Recent Comments