ദുബായിൽ തങ്ങുന്നത് എന്തിനെന്നു മനസിലാകുന്നില്ലെന്ന് ചെന്നിത്തല

0
മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയത് മനസിലാക്കാം എന്നാൽ സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി ഉള്ളപ്പോൾ ദുബായിൽ തങ്ങുന്നത് എന്തിനെന്നു മനസിലാകുന്നില്ലെന്ന് കോൺഗ്രസ്  നേതാവ് രമേശ് ചെന്നിത്തല.
ദുബായിലെ പരിപാടികൾ വെട്ടിച്ചുരുക്കി ഉടൻ മടങ്ങിയെത്തണം. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ മന്ത്രിമാർ തീരുമാനങ്ങൾ എടുക്കാൻ മടിക്കുന്നു. ഇത് കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു. കോവിഡ് പ്രതിസന്ധി വാനോളം ഉയർന്നിട്ടും ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി നിൽക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിലാണ്. ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. തെരഞ്ഞെടുപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ കിറ്റുമില്ല മറ്റ് സഹായങ്ങളുമില്ല. സർക്കാർ നിശ്ചലാവസ്ഥയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.