അപ്പാനി ശരത്ത് നായകനാവുന്ന ‘ആദിവാസി’; ഒഫിഷ്യല്‍ ടീസര്‍ റിലീസായി

0

ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് സംവിധായകന്‍ വിജീഷ് മണി സംവിധാനം ചെയ്ത് ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാകുന്ന ‘ആദിവാസി’ (ദി ബ്ലാക്ക് ഡെത്ത്) എന്ന സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ റിലീസായി. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ് ‘ആദിവാസി’യിലൂടെ.

ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിങ്ങ്- ബി ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍