സിപിഎം മരണത്തിൻ്റെ വ്യാപാരികൾ: വി ഡി സതീശൻ

0

കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ജില്ലാ സമ്മേളനങ്ങൾക്കായി സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചു. എറണാകുളം ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോഡ് ഇന്നലത്തെ ടി.പി.ആർ 36, തൃശൂരിൽ 34. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ഈ ജില്ലകളിൽ സി.പി.എം സമ്മേളനങ്ങൾ നടത്താൻ വേണ്ടി കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചത് അപഹാസ്യമാണ്. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്.

ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റ് ചിലരാണ് തീരുമാനങ്ങൾ എടുക്കുന്നത്. ആരോഗ്യവകുപ്പ് നിശ്ചലമാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാസർകോട് കളക്ടർ ഇന്നലെ നൽകിയ ഉത്തരവ് സി.പി.എം ഇടപെട്ട് പിൻവലിപ്പിച്ചു. സി.പി.എമ്മിന് ഒരു നീതി പൊതുജനത്തിന് മറ്റൊരു നീതി. കോവിഡ് ബാധ കൂടാനുള്ള പ്രധാന കാരണം സി.പി.എം സമ്മേളനങ്ങളാണ്. സി.പി.എം എന്ന പാർട്ടിയും അവരുടെ നേതാക്കളും മരണത്തിന്റെ വ്യാപാരികളാണെന്നും വി ഡി സതീശൻ പറഞ്ഞു.