വാളയാറിൽ ആർടിഒ ചെക്ക് പോസ്റ്റിൽ നടന്ന റെയ്‌ഡിൽ 67,000 രൂപ പിടിച്ചെടുത്തു. പണത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും വരെ ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്.
റെയ്ഡ് നടക്കുമ്പോൾ അഞ്ച് പേരായിരുന്നു ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. വിജിലൻസ് സംഘത്തെ കണ്ടതോടെ ഓഫീസിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് കുതറി ഓടി. ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.