Z എഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫിറോസ് കെ.എം നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൈൻ മരങ്ങളുടെ നാട്ടിൽ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുബായ് ബുർജ് ഖലീഫയിൽ വെച്ച് പുറത്തിറങ്ങി. സമീർ എന്ന നിരവധി പുരസ്കാരങ്ങൾ വാരി കൂട്ടിയ ചിത്രത്തിനു ശേഷം റഷീദ് പാറക്കലിന്റെ പ്രതീക്ഷയുള്ള ചിത്രമാണ് ‘പൈൻ മരങ്ങളുടെ നാട്ടിൽ’.
ബേബി ഇവാനിയ എന്ന ബാലതാരമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ അനീഷ് ജി മേനോൻ, അജീഷ് ജോൺ, സലീം കലാഭവൻ, പ്രദീപ് ബാലൻ, വി എം കബീർ, ഉണ്ണികൃഷ്ണൻ വിറുപ്പക്കാ, മുഹമ്മദ് സി അച്ചിയത്ത്, രാവിശങ്കർ ബേപ്പൂർ, കാശിനാഥ്, പ്രിയേഷ് എം പ്രമോദ്, രഞ്ജിത്ത് രാമനാട്ടുകര, മനോജ് ഉള്ളിയേരി, മനോജ് ഗുരുവാര, ജോസ് വര്ഗീസ് താടിക്കാരൻ, അസീസ് പാറക്കൽ, ഷാജഹാൻ, ശരീഫ് ഗുലാൻ, ആഷിക് റഷീദ്, മഞ്ജു വിജീഷ്, അമൃത പ്രിയ, പൂർണിമ കൃഷ്ണ, ഇന്ദുലേഖ, ഷെമിത റഷീദ്, ദേവി ഗിരിജ ഗുരുവായൂർ, ബാനുമതി, നീതു റെനിത ചന്ദ്രൻ. എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായഗ്രഹണം: പ്രദീപ് പുതുശ്ശേരി, എഡിറ്റിംഗ്: സമീർ ഉസ്മാൻ, സംഗീതം: റാസ റസാഖ്, അർജുൻ വി അക്ഷയ, ബി.ജി.എം: അർജുൻ വി അക്ഷയ, വരികൾ: റഷീദ് പാറക്കൽ, മേക്കപ്പ്: രാജേഷ് നെന്മാറ, സൗണ്ട് റെക്കോഡിസ്റ്റ്: സലിം ജോസ്, സൗണ്ട് മിക്സിങ്: റീചാർഡ് കെ ജോർജ്, ഡിസൈൻ: ഷഹീർ റഹ്മാൻ, സ്റ്റിൽസ്: സുഭാഷ് ചിറ്റണ്ട, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ