പി ടി തോമസ് എംഎല്‍എ അന്തരിച്ചു

0

മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെപിസിസി വൈസ് പ്രസിഡണ്ടുമായ പി ടി തോമസ് അന്തരിച്ചു. തൃക്കാക്കര എംഎല്‍എയാണ്. 70 വയസ്സായിരുന്നു.
അര്‍ബുദ രോഗ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭ അംഗമായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണതോതില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പോരാട്ടം നടത്തിയ കോണ്‍ഗ്രസിലെ ഒറ്റയാനായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭകളും കോണ്‍ഗ്രസ് പാര്‍ടി തന്നെയും എതിരായിട്ടും ഒറ്റക്ക് നിന്ന് പോരാടുകയായിരുന്നു പി ടി തോമസ്.
തുടര്‍ന്ന് ഇടുക്കിലെ ലോകസഭ സീറ്റ് അദ്ദേഹത്തിന് നിഷേധിച്ചു. പിന്നീട് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ വിജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എടുത്ത നിലപാടുകളും ആരോപണങ്ങളും അദ്ദേഹത്തെ നിയമസഭയിലും ശ്രദ്ധേയനാക്കിയിരുന്നു.