ഷിജു തറയില്‍ പ്രസിഡണ്ട് , ജിബി റോക്കി ജനറല്‍ സെക്രട്ടറി
മാധ്യമ പ്രവര്‍ത്തകര്‍ക്കായി പുതിയൊരു സംഘടന കൂടി സംസ്ഥാനത്ത് നിലവില്‍ വന്നു. ബിഎംഎസ് അഫിലിയേഷന്‍ ഉള്ള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ഓഫ് ഇന്ത്യയുടെ കേരള ഘടകം ആണ് പ്രവര്‍ത്തനം തുടങ്ങിയത്.
സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ ഡബ്ല്യുജെഐ ദേശീയ ഉപാധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഉപാധ്യായ ഉദ്ഘടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള കൂട്ടായ്മയാണ് ഡബ്ല്യുജെഐ എന്ന് ഉപാധ്യായ പറഞ്ഞു. എല്ലാ മാധ്യമ പ്രവര്‍ത്തകുടേയും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമ നിര്‍മാണം, എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇപ്പോള്‍ സംഘടനയുടെ മുന്നിലുള്ളതെന്നും സഞ്ജയ് കുമാര്‍ ഉപാധ്യായ പറഞ്ഞു.
ഷിജു തറയില്‍ അധ്യക്ഷനായി. സുജിത്ത് വാളൂര്‍, ജിബി റോക്കി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ ഷിജു തറയില്‍( പ്രസിഡണ്ട്), ജിബി റോക്കി (ജനറല്‍ സെക്രട്ടറി), സന്തോഷ് കുമാര്‍, ധന്യ ശേഖര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജസ്റ്റിന്‍, സുജിത്ത് വാളൂര്‍ (സെക്രട്ടറിമാര്‍), നികിന്‍ കൃപാകരന്‍, സന്തോഷ്, അജിത്ത് കുമാര്‍, കെ പി വിഷ്ണു, ആതിര സരസ്വത്, ശ്യാം കുമാര്‍, ബിനീഷ്, വിഷ്ണു കെ ഉണ്ണിത്താന്‍, ജോജി മോന്‍ (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍)