ജനറല്‍ ബിപിന്‍ റാവത്തും അന്തരിച്ചു

0

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും അന്തരിച്ചു. ഇതോടെ ഹെലികോപ്റ്റര്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചു.
നേരത്തെ ബിപിന്‍ മേധാവിയുടെ ഭാര്യ മധുലിക റാവത്ത് അടക്കം 12 പേരും മരിച്ചതായി സ്ഥിരീകരണം വന്നിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇപ്പോള്‍ വില്ലിംഗ്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചക്കാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. വ്യോമസേനയുടെ എം 17 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ നിന്നും വില്ലിംഗ്ടണിലെ ഡിഫന്‍സ് കോളേജിലേക്കായിരുന്നു യാത്ര.