ക്രിമിനല്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആലുവയില്‍ വന്‍ കോണ്‍ഗ്രസ് മാര്‍ച്ച്. നിയമ വിദ്യാര്‍ഥിനി എടയപ്പുറം കക്കാട്ടില്‍ മോഫിയ പര്‍വീണിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.
എസ്പി ഓഫീസ് മാര്‍ച്ച് തടയാന്‍ വന്‍ പൊലീസ് വിന്യാസമാണ് ഒരുക്കിയിരുന്നത്. മാര്‍ച്ച് സ്ഥലത്തെത്തി അല്‍പ്പസമയം കഴിയുമ്പോഴേക്കും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ രോഷാകുലരായി. ഇതിനിടെ ഡിസിസി പ്രസിഡണ്ടും ഹൈബി ഈഡന്‍ എംപിയും പ്രസംഗിച്ച് കഴിഞ്ഞയുടന്‍ പൊലീസ് ഗ്രനേഡ് പ്രയോഗം നടത്തി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ബലപ്രയോഗം നടത്തി.