കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു

0

കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് നടന്നു. ബാനർ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകളുടെ സംവിധായകൻ എസ് സുരേഷ് ബാബുവാണ് സംവിധായകൻ.

എ വി പ്രോഡക്ഷൻസിൻ്റെ ബാനറിൽ എബ്രഹാം വർഗ്ഗീസാണ് നിർമ്മാണം .ബാബു ആൻ്റണി മുഖ്യ കഥാപാത്രമാകുന്ന കടമറ്റത്ത് കത്തനാറിൽ ഡെപ്യുട്ടി സ്പീകർ ചിറ്റയം ഗോപകുമാർ അഭിനയിക്കുന്നുണ്ട്.