ഉരു നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം വിഷയമായി സ്നേഹത്തിന്‍റെയും സാമൂഹ്യ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ബേപ്പൂരിലെ ഉരുവിന്‍റെ കഥപറയുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . അനിൽ ബേബിയുടെ അസൈനാർ എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് ഉരു സിനിമയുടേതായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .
ഉരുവിന്‍റെ കഥയും തിരക്കഥയും ഇ എം അഷ്റഫാണ് നിർവഹിച്ചിരിക്കുന്നത്. നിർമ്മാണം മൻസൂർ പള്ളൂരാണ്. എ സാബുവും സുബിൻ എടപ്പകത്തുമാണ് സഹനിർമ്മാതാക്കൾ. ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണവും ഹരി ജി നായർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന സിനിമയിൽ മാമുക്കോയ , കെ യു മാനോജ് , മഞ്ജു പത്രോസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.