ലഖിംപൂരില്‍ അന്വേഷണ ചുമതല റിട്ട ഹൈക്കോടതി ജഡ്ജിക്ക്

0

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ വാഹനമിടിച്ച് മരിച്ച് സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി മുന്‍ ജഡ്ജിയെ നിയോഗിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന രാകേഷ് കുമാര്‍ ജെയ്‌നിനെയാണ് സുപ്രീംകോടതി മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചത്.

സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം ഉറപ്പാക്കാനാണ് മേല്‍നോട്ടത്തിന് റിട്ട ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തില്‍ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരേയും കോടതി ഉള്‍പ്പെടുത്തി.