HomeKeralaനിപ്മറിൽ  ഭിന്നശേഷികാർക്ക് തൊഴിൽ  പരിശീലനം

നിപ്മറിൽ  ഭിന്നശേഷികാർക്ക് തൊഴിൽ  പരിശീലനം

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ  പ്രവർത്തിക്കുന്ന  സ്വയംഭരണ സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിസിക്കൽ  മെഡിസിൻ  ആൻഡ്‌  റീഹാബിലിറ്റേഷനിൽ (നിപ്മർ)  ഭിന്നശേഷികാർക്ക്   സ്വയംപര്യാപ്തത കൈവരിക്കുന്നതിൻ്റെ  ഭാഗമായി പരിശീലനം നൽകും. ടൈലറിങ്, ബ്ലോക്ക്  പ്രിൻറ്റിങ്, ഹോർട്ടികൾച്ചർ, സെറാമിക് മേക്കിങ്, ബേക്കിംഗ്,  പേപ്പർ പേന, പേപ്പർ ബാഗ്  നിർമാണം, ഗാർഡനിങ്  എന്നീ കോഴ്‌സുകളിലാണ് പരിശീലനം.

അപേക്ഷകർ  18 വയസ്സ് മുതൽ  30 വയസ്സ് വരെ പ്രായം ഉള്ളവരും പത്താം  ക്ലാസ് പാസ്സായവരും ആയിരിക്കണം.താല്പര്യം ഉള്ള  ഭിന്നശേഷികാർക്ക് അപേക്ഷിക്കവുന്നതാണ്. അപേക്ഷകരുടെ പഠനശേഷി വിലയിരുത്തിയതിനു ശേഷമായിരിക്കും  അനുയോജ്യമായ ട്രേഡിൽ പരിശീലനത്തിനായി തെരഞ്ഞടുക്കുന്നത് . വിശദവിവരങ്ങൾക്ക്  ഈ  നമ്പറുകളിൽ   ബന്ധപ്പെടുക .

9288008990, 9288008984, 9288099587

Most Popular

Recent Comments