HomeKerala“സൈബർ സേഫ്” പദ്ധതിയുമായി കേരളപോലീസ്

“സൈബർ സേഫ്” പദ്ധതിയുമായി കേരളപോലീസ്

സൈബർലോകത്ത് കുട്ടികളെ സുരക്ഷിതമാക്കുക ലക്ഷ്യമാക്കി ഡിജിറ്റൽ സേഫ് ( D-SAFE ) പദ്ധതിയുമായി കേരളപോലീസ്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ചിൽഡ്രൻ & പോലീസ്, ശിശു സൌഹൃദ പോലീസ് സ്റ്റേഷൻ എന്നീ സോഷ്യൽ പോലീസിംഗ് പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി.

അന്തർ ദേശീയതലത്തിൽ ആദ്യമായാണ് യൂനിസെഫ് സഹായത്തോടെ കേരളത്തിൽ സൈബർ സേഫ് പദ്ധതിയ്ക്ക് രൂപം നൽകുന്നത്. കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിയ്ക്കുന്ന പുതിയ ഓൺലൈൻ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ ഒരു ലക്ഷം സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും, അവരുടെ അധ്യാപകരും, രക്ഷിതാക്കളുമാണ് പദ്ധതിയിൽ പങ്കാളിത്തം വഹിയ്ക്കുക. വിദഗ്ദരുടെ നേതൃത്വത്തിൽ നിയമം, സാങ്കേതികം, മന:ശാസ്ത്ര നിരീക്ഷണത്തിലൂടെയാണ് പഠന വിധേയമാക്കി പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

കേരളപോലീസ് അക്കാദമി അസിസ്റ്റൻഡ് ഡയറക്ടർ പി. എ മുഹമ്മദ് ആരിഫ് അധ്യക്ഷനായി. ഐജി പി വിജയൻ ഉദ്ഘാടനെ ചെയ്തു. അക്കാദമി അസിസ്റ്റൻഡ് ഡയറക്ടർ എൽ സോളമൻ, ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ ജോസഫ്, ഫൊറൻസിക് സയൻസ് വിഭാഗം മേധാവി ഡോ.പി സച്ചിദാനന്ദൻ, ബിഹേവിയർ സയൻസ് മേധാവി സൌമ്യമോഹനൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. അഡ്വ. പയസ് മാത്യു, ഇൻസ്പെക്ടർ ഇ.പി രാംദാസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റിമജോസഫ്, സൈബർ ഫൊറൻസിക് വിദഗ്ദൻ ഷിജിൻ ചന്ദ്രൻ ആർ.എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. തിരഞ്ഞടുക്കപ്പെട്ട 42 പേർക്കാണ് പരിശീലനം.

Most Popular

Recent Comments