HomeKeralaപരിമിതികൾക്കപ്പുറം സംഗീതമയമായി നാദബ്രഹ്മം

പരിമിതികൾക്കപ്പുറം സംഗീതമയമായി നാദബ്രഹ്മം

ശബ്ദവൈവിധ്യങ്ങളാൽ നാദസമ്പന്നമാണ് നമ്മുടെ ഈ പ്രപഞ്ചം. ഒരു പക്ഷെ ശാന്തമായി കണ്ണുകൾ അടച്ചാലേ ചുറ്റുമുള്ള ഈ സ്വനസാന്നിധ്യം പലപ്പോഴും നമുക്കനുഭവിച്ചറിയാനാകൂ. എന്നാൽ ശബ്ദങ്ങൾ തന്നെ തങ്ങളുടെ ലോകമാക്കിയ ഒരു കൂട്ടരുണ്ട് നമ്മുടെ ഇടയിൽ. ലോകത്തിലെ ഏറ്റവും മികച്ച ശ്രോതാക്കളായ കാഴ്ച പരിമിതരായ നമ്മുടെ സഹോദരങ്ങൾ.

നാദബ്രഹ്മം എന്ന കവിതയിലൂടെ സംഗീതവിരുന്നുമായി നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ് ഒരു കൂട്ടം സഹൃദയരായ കലാകാരന്മാർ. കാഴ്ച പരിമിതി എന്ന യഥാർഥ്യത്തെ മറികടന്ന് സ്വാതന്ത്രമായി സ്വാശ്രയ മനോധൈര്യത്തോടെ മുന്നേറാൻ അവരെ പ്രാപ്തരാക്കിയ World White Cane ദിനത്തിൽ CaPAlMn ക്രിയേഷൻസിൻ്റെ ബാനറിൽ YouTomz എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ കവിത നിങ്ങൾക്ക് മുൻപിൽ എത്തുന്നത്.

താഹിറ എന്ന ശ്രദ്ധേയമായ സിനിമയിലൂടെ മലയാള മനസുകളിൽ ഇടം പിടിച്ച  ക്ലിൻ്റ് മാത്യു എന്ന നായകനടനാണ് നാദബ്രഹ്മത്തിലും തകർത്തഭിനയിച്ചിട്ടുള്ളത്. കാഴ്ച പരിമിതരായവരുടെ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം ലോക ചരിത്രത്തിലാദ്യമായി കാഴ്ചയില്ലാതെ ഒരു സിനിമയ്ക്ക് ഡബ്ബിങ് ചെയ്ത ഏക വ്യക്തി കൂടിയാണ്. ഛായഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് ശ്രീ. അൻവർ ഖാദർ എന്ന കലാകാരനാണ്.

ആലാപന സൗന്ദര്യത്തിൻ്റെ മികവിലൂടെ നാദബ്രഹ്മത്തെ അതിമനോഹരമായി പാടി പ്രതിഫലിപ്പിച്ചത്  റെനിൽ റാഫി എന്ന അനുഗ്രഹീത ഗായകനാണ്. ഹൃദ്യമായ വരികളിലൂടെ കാഴ്ചക്കപ്പുറത്തുള്ള നാദസൗന്ദര്യത്തെ ഇമ്പമാർന്ന ഈണം ചിട്ടപ്പെടുത്തികൊണ്ട് ശ്രോതാക്കളിലേക്കെത്തി ക്കുന്നത്  ടോം  എന്ന പുതുമുഖ സംവിധായകൻ ആണ്. നിഖിൽ അയനൂരിൻ്റെ പുല്ലാങ്കുഴൽ മാസ്മരികതയുടെ അകമ്പടിയോടെ അർഷിദ് ശ്രീധർ എന്ന യുവ സംഗീതജ്ഞനാണ് ഈ കവിതയുടെ ഓർകസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. കിരൺ ലാൽ NHQ- ആണ് ശബ്ദമിശ്രണം അണിയിച്ചൊരുക്കുന്നത്.  ക്ലിന്റും  അഞ്ജനയും മികച്ച പ്രകടനം കാഴ്ചവക്കുന്ന ഈ കൊച്ചു കവിതയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് ഡിക്സൺ ലോറൻസ് ആണ്. സെബിൻ കെ ആൻഡ്രൂസ് ലൊക്കേഷൻ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

“പോന്നോണ പുലരിക്കായ്” എന്ന തകർപ്പൻ ഓണപ്പാട്ടിനു ശേഷം പുതുമായർന്നതും സമൂഹത്തിൻ്റെ കണ്ണുതുറപ്പിക്കുന്നതുമായ ഈ സംഗീത കാവ്യോപഹാരം അഞ്ജന ഫ്രാൻസിസ് ആണ് നിർമ്മാണം നിർവഹിച്ച് കാഴ്ച്ചക്കുപരിയായി ഉൾക്കാഴ്ച്ചയുള്ള മലയാള മനസുകൾക്കായി സമ്മാനിക്കുന്നത്.

https://youtu.be/10W50xqlorU

Most Popular

Recent Comments