നെടുമുടിയുടെ സംസ്‌ക്കാരം നാളെ

0

അന്തരിച്ച അഭിനയപ്രതിഭ നെടുമുടി വേണു(73)വിൻ്റെ സംസ്‌ക്കാരം ചൊവാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ഔദ്യോഗിക ബഹുമതിയോടെ തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌ക്കാരം. ഇതിന് മുന്നോടിയായി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെടുമുടി വേണു ഇന്ന് ഉച്ചയ്ക്കാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. മൃതദേഹം കുണ്ടമന്‍കടവിലെ വീട്ടിലാണ് ഇപ്പോള്‍. രാജ്യത്തെ അതി പ്രതിഭാധനരായ നടന്മാരില്‍ പ്രശസ്തനാണ് നെടുമുടി വേണു.

അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം നാടകങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. എല്ലാത്തരം റോളുകളും അഭിനയിക്കാന്‍ കഴിവുള്ള നെടുമുടിയെ തേടി മൂന്ന് വട്ടം ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ആറുവട്ടം സംസ്ഥാന പുരസ്‌ക്കാരവും എത്തി.

കാവാലം നാരായണപ്പണിക്കരുടെ പ്രിയ ശിഷ്യനാണ്. മാധ്യമ പ്രവർത്തകന്‍, അധ്യാപകന്‍, തിക്കഥാകൃത്ത് തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങി. മൃദംഗം അടക്കമുള്ള വാദ്യങ്ങളിലും നിപുണനായിരുന്നു.