മാധ്യമപ്രവർത്തകൻ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു

0

അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.

മൃതദേഹം രാവിലെ വഴുതക്കാട് അമൃത ടീവീ ഹെഡ് ഓഫീസിൽ എത്തിച്ചു. പത്രപ്രവർത്തക യൂണിയൻ ജില്ല ഭാരവാഹികൾ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുപോയി.

സൂര്യ ടീവീയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് എത്തിയ സന്തോഷ്‌ അഞ്ചു വർഷം മുമ്പ്പാണ് അമൃത ടീവീ വാർത്താ വിഭാഗത്തിൽ എത്തിയത്. കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ വത്സല ദമ്പതികളുടെ മകനാണ്. സുധീഷ് ഏക സഹോദരനും. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർഥി ഹരികൃഷ്ണൻ, നാലാം ക്ലാസ്സ്‌ വിദ്യാർഥിനി പാർവതി എന്നിവർ മക്കളാണ്.

സന്തോഷിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ അനുശോചിച്ചു.