ഏറെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ‘ഉരു’സിനിമയിൽ ആയിശ എന്ന കഥാപാത്രമായി അഭിനയിക്കുന്ന മഞ്ജു പത്രോസിന്‍റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു പത്രോസ് തന്‍റെ തന്നെ ഫേസ് ബുക്കിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത് . മഞ്ജു പത്രോസ് ഇതേവരെ അഭിനയിച്ചതിൽനിന്നും ഏറെ വിഭിന്നമായ വേഷമാണ് ഉരുവിലേത്.
മുന്നിൽ വന്ന് നിൽക്കുന്ന കഠിനമായ പരീക്ഷണങ്ങളെ നേരിടുന്ന ഒരപൂർവ്വ ഉമ്മയുടെ വേഷമാണ് മഞ്ജുവിന്‍റെ ആയിഷ . ഭർത്താവിന്‍റെ പ്രയാസങ്ങളെയും പ്രതിസന്ധിയെയും മറികടക്കാൻ ഒരു സാന്ത്വനം പോലെ ഒപ്പം നിൽക്കുന്ന കാര്യപ്രാപ്തിയുള്ള ഒരുമ്മ . അസാധ്യ അഭിനയ ശേഷിയുള്ള നടിയാണ് താനെന്ന് തെളിയിക്കുന്ന സിനിമയാണ് ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച ഉരു.
മാമുക്കോയയും , കെ യു മനോജുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . മൻസൂർ പള്ളൂർ നിർമ്മിച്ച ഉരു പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.