കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധ ഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിൻ്റെ ഭാഗമായികേരള മാരിടൈം ബോര്‍ഡിൻ്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍’റൗണ്ട് ദി കോസ്റ്റ്’ കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഷിപ്പിംഗ് ട്രേഡ് മീറ്റ് നടക്കും. 30-ന് വൈകീട്ട് 4.30 ന് കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും.
എംഎല്‍എമാരായ കെ വി സുമേഷ്, എം മുകേഷ്, എം വിന്‍സെൻ്റ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി ജെ. മാത്യു, തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം ബീന തുടങ്ങിയവര്‍ സംസാരിക്കും.
വിദേശ-ഇന്ത്യന്‍ കപ്പല്‍ കമ്പനികളുടെ ഏജന്‍സി പ്രതിനിധികള്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഷിപ്പിംഗ് രംഗത്തുള്ള കയറ്റുമതിക്കാരുടെടെയും ഇറക്കുമതിക്കാരുടെയും പ്രതിനിധികള്‍, കേരളത്തിലെ പ്രമുഖ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍, കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനത്തെ മറ്റ് വ്യവസായ സംഘടനകളുടെയും ഷിപ്പിംഗ് കയറ്റുമതി, ഇറക്കുമതി വ്യവസായങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ ട്രേഡ് മീറ്റില്‍ പങ്കെടുക്കും.