മാമുക്കോയ മൂത്താശാരിയായി അഭിനയിച്ച   ‘ഉരു’ പോസ്റ്റർ റിലീസ് ചെയ്തു

0

 മാമുക്കോയ വ്യത്യസ്ത  വേഷത്തിൽ അഭിനയിച്ച   ഉരു സിനിമയുടെ ഫസ്റ്റ്  ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ പി രാമനുണ്ണി റിലീസ് ചെയ്തു .ചാലിയം തുരുത്തിലെ ഉരു നിർമാണ കേന്ദ്രത്തിനോ വെച്ച്  പി. ഒ  ഹാഷിമിന് നൽകികൊണ്ടായിരുന്നു റിലീസ് .

മാധ്യമപ്രവർത്തകൻ ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച   ഉരു   ബേപ്പൂരിലെ ഉരു നിര്മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ  കഥ പറയുന്നു .മൂത്താശാരിയായിയാണ് മാമുക്കോയ അഭിനയിക്കുന്നത് .മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങൾ കൂടി ഉരു വിൽ  പങ്കുവെക്കുന്നു .

റിലീസിന് തയ്യാറായ ഉരുവിൽ  കെ യു മനോജ് , മഞ്ജു പത്രോസ്, അർജുൻ, ആൽബർട്ട് അലക്സ്,  അനിൽ ബാബു. അജയ് കല്ലായി, രാജേന്ദ്രൻ തായാട്ട്, ഉബൈദ് മുഹ്‌സിൻ, ഗീതിക, ശിവാനി, ബൈജു ഭാസ്കർ, സാഹിർ പി കെ ,  പ്രിയ എന്നിവരാണ് അഭിനേതാക്കൾ . റിലീസ് ചടങ്ങിൽ നിർമാതാവ് മൻസൂർ പള്ളൂർ , അസ്സോസിയേറ്റ് ഡയറക്ടർ ഷൈജു ദേവദാസ് , എഡിറ്റർ ഹരി ജി നായർ , നാടൻ പാട്ടു ഗായകൻ ഗിരീഷ് ആമ്പ്ര എന്നിവർ സംബന്ധിച്ചു .

ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം, കമൽ പ്രശാന്ത് സംഗീത സംവിധാനം ,ഗാന രചന പ്രഭാവർമ. സാം പ്രൊഡക്ഷന്റെ ബാനറിൽ നിർമിക്കുന്ന ഉരു  ഓ ടി ടി  റിലീസിന് തയ്യാറായി .എ സാബു , സുബിൻ എടപ്പകത്തു എന്നിവരാണ് സഹ നിർമാതാക്കൾ .