ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇന്നവേഷന്‍ സെന്റര്‍ അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രാന്‍സ് ആസ്ഥാനമായ മാതൃസ്ഥാപനം മാന്‍- ന്റെ പ്രസിഡന്റും സിഇഒയുമായ ജോണ്‍ എം. മാന്‍ ഓണ്‍ലൈനിലൂടെ 24,000 ച.അടി വിസ്തൃതിയിലുള്ള സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സാങ്കേതികവിദ്യ, കോര്‍പ്പറേറ്റ് വര്‍ക്‌സ്‌പേസ്, പുതിയ പ്രോസസ്സിങ് പ്ലാന്റുകള്‍, ബൗദ്ധിക ആസ്തി (ഐപി), വിവിധ ശാഖകളിലെ പുതിയ വികസനങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങളുടെ ഭാഗമായി ഇന്ന് ഗവേഷണത്തിലും വികസനത്തിലും കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് ജോണ്‍ എം മാന്‍ പറഞ്ഞു.
വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളും ഉല്‍പന്ന വികസന ഉദ്യമങ്ങളും സംയോജിപ്പിക്കുന്നതാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സെന്റര്‍. ഉല്‍പന്നങ്ങളുടെ ഷെല്‍ഫ്‌ലൈഫ് നീട്ടുന്നതിനുള്ള നാച്ചുറല്‍ ആന്റി ഓക്‌സിഡന്റുകള്‍, നാച്ചുറല്‍ കളര്‍, കുലിനറി ഇന്‍ഗ്രേഡിന്റ്‌സ്, പേഴ്‌സണല്‍ കെയര്‍ ഇന്‍ഗ്രേഡിയന്റ്‌സ്, ന്യൂട്രാസ്യൂട്ടിക്കല്‍ പ്രോഡക്ടുകള്‍ തുടങ്ങിയവയിലെ ഗവേഷണങ്ങള്‍ക്കാണ് സെന്റര്‍ പ്രാധാന്യം നല്‍കുക.