രണ്ടു വാക്‌സിന്‍ എടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്
ക്കാര്‍. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.
ഹോട്ടലില്‍ ആകെ സീറ്റിൻ്റെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും ഇക്കാര്യം പാലിക്കണം. എ സി സംവിധാന പാടില്ല. ജനലുകളും വാതിലുകളും തുറന്നിടണം.തൊഴിലാളികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.
ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളം എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം. ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണം.