ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് മുന്നോടിയായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയ കേന്ദ്രമന്ത്രിയെ ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് സ്വീകരിച്ചു.
ഗെയിംസ് മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാരും കേന്ദ്ര യുവജനകാര്യ- കായിക വകുപ്പും മികച്ച പിന്തുണയാണ് നൽകുന്നത്. മന്ത്രിയോടൊപ്പം സ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ സന്ദീപ് പ്രധാന്‍, സായ് റീജിയണല്‍ ഡയറക്ടര്‍ റിതു പതിക് എന്നിവരുമുണ്ടായിരുന്നു.