പഞ്ചാബില്‍ സുഖ്ജിന്തര്‍ സിംഗ്

0

അമരീന്ദര്‍ സിംഗിന്റെ പിന്‍ഗാമിയായി സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെ പഞ്ചാബിനെ നയിക്കും. സിക്ക് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാവട്ടെ എന്ന അംബികാ സോണിയുടെ നിലപാട് ഹിന്ദു നേതാവായ സുനില്‍ ജാക്കറിന് തടസ്സമായി. ഇതോടെയാണ് സുഖ്ജിന്തറിനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് തിരഞ്ഞെടുത്തത്.

അംബികാ സോണി, സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്വ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എംഎല്‍എമാരില്‍ ഒരു വിഭാഗം പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധുവിനായും നിലകൊണ്ടു. മുഖ്യമന്ത്രിയാകാനില്ലെന്ന് അംബികാ സോണി നിലപാട് എടുത്തതോടെ അവരുടെ വാക്കിന് വിലയേറി.

ഇതിനിടെ രാജിവെച്ച അമരീന്ദര്‍ സിംഗ് പാര്‍ടി പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. സിദ്ധു-അമരീന്ദര്‍ തര്‍ക്കമാണ് പഞ്ചാബിലെ കോണ്‍ഗ്രസിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.