ഗുജറാത്ത് ബിജെപിയിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. പാര്‍ടിയുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങള്‍ ഇല്ലെന്നും സംസ്ഥാനത്തെ വിശാല താല്‍പ്പര്യം പരിഗണിച്ചാണ് രാജിയെന്നും വിജയ് രൂപാണി പറഞ്ഞു.
തനിക്ക് തന്ന പദവികളില്‍ പാര്‍ടിയോട് നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദ്ി പറയുന്നു. പാര്‍ടി അധ്യക്ഷന്‍ ജെ പി നദ്ദ മാര്‍ഗനിര്‍ദേശം തന്ന് സഹായിച്ചിരുന്നു. പാര്‍ടി എന്ത് ഉത്തരവാദിത്വം ഏല്‍്പിച്ചാലും താന്‍ തയ്യാറാണെന്നും രൂപാണി പറഞ്ഞു.
ബിജെപി ഉന്നതതല യോഗം അഹമ്മദാബാദില്‍ തുടരുകയാണ്. കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണനയില്‍ ഉള്ളത്. തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.