കെഎസ്ആർടിസി ഡിപ്പോയിൽ ബെവ്കോ ഷോപ്പ് തുടങ്ങരുതെന്ന് ആം ആദ്മി പാർട്ടി സ്റ്റേറ്റ് കൺവീനർ പി. സി. സിറിയക്ക്. തീരുമാനം നടപ്പിലായാൽ ഇന്ന് ബെവ്കൊ ഷോപ്പിനു മുന്നിലെ തിരക്ക് ബസ് ഡിപ്പോയിയിലേക്ക് മാറി യാത്രക്കാർ തെരുവിലാകും. സാമൂഹ്യ വിരുദ്ധർ പോലും ഡിപ്പോകൾ കീഴടക്കും.
കെഎസ്ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും മദ്യം കയ്യെത്തും ദൂരത്തു കൊണ്ട് വന്നു വൻ ട്രാഫിക് ദുരന്തം വിതക്കാനും ഇത് ഇടയാകും. ചീട്ട് കളിച്ചും, അസഭ്യം പറഞ്ഞും ജോലിയിൽ ഉഴപ്പി നടക്കുന്ന ചില ജീവനക്കാരെ ഇപ്പോഴേ കൈകാര്യം ചെയ്യാൻ അധികൃതർ പാടുപെടുമ്പോൾ അവർക്ക് മദ്യപാന സൗകര്യം കൂടി ഒരുക്കി കൂടുതൽ വഷളാക്കണോ.
കെഎസ്ആർടിസി ഡിപ്പോ,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ പ്രായ, ലിംഗഭേദം കൂടാതെ പൊതു ജനം ഒത്തുകൂടുന്ന, യാത്ര ക്കാർക്ക് മാത്രം വന്നു പോകാൻ അനുവാദം നൽകേണ്ട ഒരു ഇടം ആണെന്ന് നമ്മുടെ ട്രാൻസ്‌പോർട് മന്ത്രിയെ പഠിപ്പിക്കേണ്ട സാഹചര്യം ഖേദകരം തന്നെ എന്നും പി. സി. സിറിയക്ക് പ്രസ്താവനയിൽ പറഞ്ഞു