ജയസൂര്യയെ നായകനാക്കി ജോഷിയുടെ സിനിമ

0
മലയാളത്തിൻ്റെ പ്രിയ താരം ജയസൂര്യക്ക് ഇന്ന് ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നിർമാതക്കളായ കാവ്യ ഫിലിംസ്.
മാമാങ്കം എന്ന ചിത്രത്തിനു ശേഷം കാവ്യ ഫിലിംസിൻ്റെ ബാനറിൽ വേണുകുന്നപ്പള്ളി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ വീഡിയോ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജയസൂര്യ നായകൻ ആകുന്ന ഈ ചിത്രത്തിൽ ജോഷി ആണ് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ, പ്രോജക്ട് ഡിസൈൻ ബാദുഷ എൻ എം.വാർത്ത പ്രചരണം: വാഴൂർ ജോസ്, പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ് എന്നിവരാണ്.