കേരളത്തിൽ ഭീകരതയെ പോറ്റിവളർത്തുന്ന ശക്തികൾക്കെതിരെ രണ്ടാം വിമോചന സമരം ആവശ്യമാണ് BJP സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്. തീവ്രവാദത്തെ തടയേണ്ടത് വീട്ടിൽ നിന്ന് എന്ന “ഹോം ശാന്തി ” കാമ്പയിൽ തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്. സുരേഷ്.
കാശ്മീരിൽ ഇന്ത്യൻ സൈനികരുടെ വെടിയേറ്റ് മരിച്ച മുഹമ്മദ് ഫയാസിൻ്റെ ,മയ്യത് കാണണ്ട എന്ന് പറഞ്ഞ ദേശസ്നേഹിയായ ഉമ്മ സഫിയ ആണ് BJP യുടെ ഹോം ശാന്തി കാമ്പയിൻ്റെ അംബാസിഡർ. വിദ്യാസമ്പന്നരായ യുവാക്കളും കുടുംബാംഗങ്ങളും ഭീകരതയെ തളയ്ക്കാൻ തയ്യാറാകണം. കാബൂൾ ചാവേർ ആക്രമണത്തിന് പിന്നിൽ 14 മലയാളികളെ സംശയിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഭീകരരുടെ നേഴ്സറിയിൽ നിന്ന് അന്താരാഷ്ട്ര കേന്ദ്രമാവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭീരതയെ രാഷ്ട്രീയമായും താത്വികമായും പിൻതുണക്കുന്ന കമ്മ്യൂണിസ്റ്റുകളും ബുദ്ധിജീവികളും കേരളത്തെ താലിബാൻവത്ക്കരിക്കാൻ കൂട്ടുനിൽക്കുകയാണ്. തിരൂരിൽ എഴുത്തച്ഛൻ്റെ പ്രതിമയെ എതിർക്കുന്നവർ കലാപകാരി വാരിയംകുന്നൻ്റെ സ്മാരകത്തിനായി വാദിക്കുന്നത് സംശയകരമാണന്നും സുരേഷ് പറഞ്ഞു.
ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ടോണി ചാക്കോള അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് ജിജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ, സെക്രട്ടറി ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് തുടങ്ങിയവർ സംസാരിച്ചു.