ക്യൂബ്‌സ് ഇൻ്റര്‍നാഷണല്‍ ഗ്രൂപ്പിൻ്റെ ആര്‍ക്കിടെക്ച്ചര്‍, പ്ലാനിംഗ്, ഇന്റീരിയര്‍ ഡിസൈന്‍ വിഭാഗമായ സൈക്കോ ഡിസൈന്‍സ് ഈ വര്‍ഷത്തെ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഇൻ്റീരിയര്‍ ഡിസൈന്‍ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി. കേരളത്തിലെ ഭവന, വ്യാപാര സമുച്ചയ പദ്ധതികളില്‍ ഏറ്റവും മികച്ച സര്‍ഗാത്മകത പ്രകടിപ്പിച്ച ഡിസൈന്‍ സ്ഥാപനം എന്ന നിലയിലാണ് കമ്പനി ഈ പുരസ്‌കാരത്തിന് അര്‍ഹമായത്.
ബെംഗലൂരുവില്‍ നടന്ന ചടങ്ങില്‍ സൈക്കോ ഡിസൈന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജുമാന ഷെരീഫ്, ബിഗിനപ്പ് റിസേര്‍ച്ച് ഇന്റലിജന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആനന്ദ് ഗോപാല്‍ നായിക്, എസ്‌ജെബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പലും ബിജിഎസ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ഡീനുമായ ഡോ. അജയ്ചന്ദ്രന്‍ എന്നിവരില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.