മലബാര്‍ കലാപം സ്വാതന്ത്യ സമരമല്ല; കലാപകാരികള്‍ രക്തസാക്ഷികളുമല്ല

0

കേരളത്തില്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്യ സമരമല്ലെന്നതിനാല്‍ അതില്‍ പങ്കെടുത്തവര്‍ക്ക് രക്തസാക്ഷി പര്യവേഷം നല്‍കാനാവില്ലെന്നും ശുപാര്‍ശ. അതിനാല്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയ 387 പേരുകള്‍ ഒഴിവാക്കണമെന്നും ശുപാര്‍ശയുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതിയാണ് ശുപാര്‍ശ നല്‍കിയത്.

കലാപ സമയത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയ സ്വഭാവം ഉള്ളതായിരുന്നില്ല. ബ്രിട്ടീഷ് വിരുദ്ധവും ആയിരുന്നില്ല. ഖിലാഫത്ത് സ്ഥാപിക്കാന്‍ ആയിരുന്നു മാപ്പിളമാരുടെ ശ്രമം. ശരിയത്ത് നിയമ പ്രകാരം കോടതി സ്ഥാപിച്ച കലാപകാരിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഭീഷണിയിലൂടെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു കലാപകാരികള്‍. ക്ഷേത്രങ്ങളും ഹിന്ദു വീടുകളും തകര്‍ത്തു. പുതുക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടിക ഒക്ടോബറില്‍ പുറത്തിറങ്ങും.