Home India കോവിഡിനെ തുരത്താൻ ജനതാകര്‍ഫ്യൂ തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു
സാമൂഹ്യ വ്യാപനത്തിന് എതിരെ രാജ്യം ഒറ്റക്കെട്ട്
രാവിലെ 7 മുതല്‍ രാത്രി 9 വരെ എല്ലാവരും വീട്ടില്‍ ഇരിക്കണമെന്ന് പ്രധാനമന്ത്രി
നിരത്തുകളില്‍ ഇറങ്ങരുത്, പൊതുഗതാഗതം ഉപയോഗിക്കരുത്
ഇളവ് പൊലീസ്, ആരോഗ്യം, മാധ്യമങ്ങള്‍ എന്നിവക്ക് മാത്രം
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വെ
മെട്രോകളും സബര്‍ബന്‍ ട്രെയിനുകളും സര്‍വീസ് നടത്തില്ല
വിമാനങ്ങള്‍ സര്‍വീസ് നടത്തില്ല
ഊബറും ഓലയും ഡ്രൈവര്‍മാര്‍ക്ക് അവധി നല്‍കി
കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് ഓട്ടോഡ്രൈവര്‍മാര്‍
വ്യാപാരികള്‍ കടകള്‍ അടക്കും
സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട് മേഖല പ്രവര്‍ത്തിക്കില്ല
കേരളത്തില്‍ ഉള്‍പ്പെടെ ബാറുകളും മദ്യശാലകളും പ്രവര്‍ത്തിക്കില്ല
വീടും പരിസരവും ശുചീകരിക്കാന്‍ ഈ ദിവസം ഉപയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍