കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

0

പി ടി ഉഷയുടെ പരിശീലകനായിരുന്ന പ്രശസ്ത കായിക പരിശീലകന്‍ പത്മശ്രീ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. കോഴിക്കോട് മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്.

1955 വ്യോമസേനയില്‍ ചേര്‍ന്ന നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവദി ദേശീയ മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. തുടര്‍ന്ന് കണ്ണൂര്‍ സ്‌കൂളില്‍ അധ്യാപകനായി. ഇവിടെ വിദ്യാര്‍ഥിനിയായിരുന്നു പി ടി ഉഷ. ഇവിടുന്നങ്ങോട്ട് വര്‍ഷങ്ങളോളം ഉഷയുടെ പരിശീലകനായി നമ്പ്യാര്‍.