പശ്ചിമബംഗാള്‍ സംഘര്‍ഷം സിബിഐക്ക്, മമതക്ക് തിരിച്ചടി

0

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സംഘര്‍ഷം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

സിബിഐ അന്വേഷണം തടയാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കോടതി ഉത്തരവ് മമത ബാനര്‍ജിക്ക് കനത്ത് തിരിച്ചടിയാണ്.
കോടതിയുടെ നിയന്ത്രണത്തിലാകും അന്വേഷണം. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ച് വേണം അന്വേഷിക്കാന്‍. 14 കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെ വലിയ തോതിലുള്ള അക്രമങ്ങളാണ് ബംഗാളില്‍ നടന്നത്.