ഓണത്തിന് ടൂറിസം വകുപ്പിൻ്റെ വെര്‍ച്വല്‍ പൂക്കളം

0

ലോകമെമ്പാടുമുള്ള മലയാളികളെ ഓണാഘോഷത്തിൻ്റെ ഭാഗമാക്കാന്‍ വെര്‍ച്വല്‍ പൂക്കള മത്സരം ഒരുക്കാന്‍ ടൂറിസം വകുപ്പ്. കേരളത്തിൻ്റെ ആഘോഷങ്ങള്‍ ലോകമെങ്ങും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ടൂറിസം വകുപ്പ് വെര്‍ച്വല്‍ പൂക്കളം ഒരുക്കുന്നത്.

ഓണ്‍ലൈനായി നടത്തുന്ന പൂക്കളമത്സരത്തില്‍ പങ്കെടുക്കാന്‍ കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.keralatourism.org സന്ദര്‍ശിച്ച് ലോക പൂക്കള മത്സരത്തിന്റെ ലിങ്കിലേക്ക് കടക്കുക. അല്ലെങ്കില്‍ നേരിട്ട് www.Kerala tourism.org/contest/keralam2021 എന്ന ലിങ്കിലൂടെ കയറാം. അതുമല്ലെങ്കില്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താലും ലിങ്ക് ലഭിക്കും.

ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ വ്യക്തിഗതം /ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് വിഭാഗത്തില്‍ മത്സരിക്കാം. ഓരോ വിഭാഗത്തിലെയും പൂക്കളങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുക്കുന്ന പൂക്കളത്തിന് സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.